18 December Thursday

എഐവൈഎഫ് സേവ് ഇന്ത്യാ മാര്‍ച്ച്‌ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

എഐവൈഎഫ് സേവ് ഇന്ത്യ റാലി തൃശൂരിൽ സംഗമിച്ചപ്പോൾ

തൃശൂർ
‘ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിച്ച സേവ് ഇന്ത്യാ മാർച്ച്‌ പൊതുയോഗത്തോടെ സമാപിച്ചു. സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി കെ രാജൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എഐവൈഎഫ് ദേശീയ സെക്രട്ടറിയറ്റംഗം ആർ തിരുമലൈ മുഖ്യപ്രഭാഷണം നടത്തി. ജാഥാക്യാപ്റ്റന്മാരായ എൻ അരുൺ, ടി ടി ജിസ്‍മോൻ ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ എന്നിവറ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top