18 December Thursday

വിദ്യാഭ്യാസ സംരക്ഷണ ജാഥ 
സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി സി സിജി നയിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ

കൊടകര 
 കേന്ദ്ര സർക്കാരിന്റെ വികല വിദ്യാഭ്യാസ നയങ്ങൾക്കും കാവിവൽക്കരണത്തിനുമെതിരെ  കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി സി സിജി നയിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ ഞായറാഴ്ച മൂന്നുമുറിയിൽ നിന്നും ആരംഭിച്ചു. കർഷക സംഘം കൊടകര ഏരിയ സെക്രട്ടറി എം ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. വർഗീസ് മെനച്ചേരി അധ്യക്ഷനായി. തുടർന്ന് വാസുപുരം സെന്ററിലും മറ്റത്തൂർകുന്നിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ജാഥ കൊടകരയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സി വി രവി, സി സി ബിജു എന്നിവർ സംസാരിച്ചു.  സമാപന സമ്മേളനം കൊടകരയിൽ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ എസ് സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ വി നൈജോ അധ്യക്ഷനായി. സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ, കൊടകര പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ,  ജാഥാ ക്യാപ്റ്റൻ ഡോ. പി സി സിജി, വൈസ് ക്യാപ്റ്റൻ പി എസ് സുദേവ്, മാനേജർ പി എൻ സുധീഷ്, സി ജി മുരളീധരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top