27 April Saturday
കേന്ദ്രജനവിരുദ്ധനയം

എല്‍ഡിഎഫ് പ്രതിഷേധ
സംഗമം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
തൃശൂർ
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ഇടതുപാർടികൾ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി  ഞായറാഴ്‌ച  എൽഡിഎഫ്‌ നേതൃത്വത്തിൽ ജില്ലയിൽ  13 മണ്ഡലം കേന്ദ്രങ്ങളിൽ  പ്രതിഷേധ സംഗമം നടത്തും. ഞായർ  വൈകിട്ട് നാലിന്‌  11 മണ്ഡലങ്ങളിൽ  സംഗമം നടക്കും. രണ്ടിടത്ത്‌ തിങ്കളാഴ്‌ചയാണ്‌ സംഗമം. 
 പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഗോതമ്പ് വിതരണം പുനരാരംഭിക്കുക, ധാന്യങ്ങളും ഭക്ഷ്യ എണ്ണയും പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്തി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ഇൻകംടാക്സ് പരിധിക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ നേരിട്ട് നൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കുക, തൊഴിലില്ലായ്മ വേതനം കേന്ദ്ര പദ്ധതിയാക്കാൻ നിയമനിർമാണം നടത്തുക, നഗര പ്രദേശങ്ങളിൽ തൊഴിലുറപ്പിന് നിയമനിർമാണം നടത്തുക, എല്ലാ ഒഴിവുകളും നികത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സംഗമം.
സിപിഐ എം ജില്ലാസെക്രട്ടറി എം എം വർഗീസ് പന്നിത്തടത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബിജോൺ തൃശൂർ നടുവിലാലിലും എൻ ആർ ബാലൻ മുതുവറയിലും എം കെ കണ്ണൻ പെരിങ്ങോട്ടുകരയിലും പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്യും.  സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി എസ് സുനിൽകുമാർ ചാലക്കുടി സൗത്ത് ജങ്ഷനിലും പി ബാലചന്ദ്രൻ എംഎൽഎ ചാവക്കാട് ബസ് സ്റ്റാൻഡ്‌ പരിസരത്തും  ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ്‌ യൂജിൻ മോറേലി എസ്എൻ പുരത്തും  എൻസിപി ജില്ലാ പ്രസിഡന്റ്‌ മോളി ഫ്രാൻസിസ് ഒല്ലൂർ സെന്ററിലും സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് ആമ്പല്ലൂരിലും കെ വി അബ്ദുൾഖാദർ പൂവത്തൂരിലും പി കെ ഡേവിസ് ഇരിങ്ങാലക്കുട ആൽത്തറയിലും സിപിഐ ജില്ലാ എക്സി. അംഗം ഇ എം സതീശൻ ചേലക്കര ബസ് സ്റ്റാൻഡ്‌ പരിസരത്തും കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി ജോണി നെല്ലിക്കുഴി കൊടുങ്ങല്ലൂർ വടക്കേ നടയിലും പ്രതിഷേധ സംഗമം  ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലൂർ, കയ്‌പമംഗലം മണ്ഡലങ്ങളിൽ  തിങ്കളാഴ്‌ചയാണ്‌ പ്രതിഷേധ സംഗമം.
ജില്ലയിലെ മുഴുവൻ ബഹുജനങ്ങളും എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധ സംഗമങ്ങളിൽ പങ്കെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ എം എം വർഗീസ് അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top