18 December Thursday
ജില്ലാ സമ്മേളനം സമാപിച്ചു

കരുത്തു തെളിയിച്ച്‌ വ്യാപാരികളുടെ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ പൊതുസമ്മേളനത്തിന്‌ മുന്നോടിയായി സംഘടിപ്പിച്ച പ്രകടനം

തൃശൂർ
ജില്ലയിലെ വ്യാപാരികളുടെ സംഘടനാ കരുത്ത്‌ തെളിയിച്ച്‌ വൻ പ്രകടനത്തോടെ മൂന്നു ദിവസങ്ങളിലായി  ചേർന്ന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്‌ സമാപനം. തൂവെള്ള കൊടികളും മുത്തുക്കുടകളും ഏന്തി ആയിരക്കണക്കിന്‌ വ്യാപാരികൾ അണിനിരന്ന പ്രകടനം സിഎംഎസ് സ്‌കൂളിന് മുന്നിൽനിന്ന് ആരംഭിച്ചു. 
നിശ്ചല ദൃശ്യങ്ങൾ, ബാൻഡ്‌ സെറ്റ്‌, നാസിക്‌ ഡോൾ തുടങ്ങിയവ പ്രകടനത്തിന്റെ മാറ്റുകൂട്ടി. സ്വരാജ്‌ റൗണ്ട്‌ ചുറ്റി തേക്കിൻകാട്‌ മൈതാനിയിലെ തെക്കേ ഗോപുരനടയിൽ പ്രകടനം സമാപിച്ചു. തുടർന്ന്‌ ചേർന്ന പൊതുസമ്മേളനം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ്‌ വിജയ്‌ ഹരി അധ്യക്ഷനായി. സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്‌കോയ, പ്രൊഫ. സി രവീന്ദ്രനാഥ്, സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ രവീന്ദ്രൻ, ബിന്നി ഇമ്മട്ടി, കെ എം ലെനിൻ, എസ് ദിനേഷ്, ജോസ് തെക്കേത്തല, ബാബു ആന്റണി, ജോയ് പ്ലാശേരി, അഡ്വ. കെ ആർ അജിത്ബാബു, സേവ്യർ ചിറയത്ത്, കെ കേശവദാസ്, ബിന്ദു സജി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top