26 April Friday

കർഷകത്തൊഴിലാളികളുടെ 
കേന്ദ്ര സർക്കാർ ഓഫീസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

കെഎസ്--കെടിയു ആഭിമുഖ്യത്തിൽ പൂങ്കുന്നം ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

 തൃശൂർ 

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‌കെടിയു നേതൃത്വത്തിൽ കർഷക തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിന്‌ കർഷകത്തൊഴിലാളികൾ മാർച്ചിൽ പങ്കാളിയായി. 
   കേന്ദ്ര സർക്കാർ കർഷകത്തൊഴിലാളികളോട്‌ കാണിക്കുന്ന അവഗണനയ്‌ക്കെതിരായ താക്കീതായി സമരം മാറി.  കർഷക തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്രഅവഗണന അവസാനിപ്പിക്കുക, സാമൂഹ്യക്ഷേമ പെൻഷനുകൾ തകർക്കാനുള്ള മോദി സർക്കാർ നീക്കം ഉപേക്ഷിക്കുക, അവശേഷിക്കുന്ന മിച്ചഭൂമി പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും.  കെഎസ്‌കെടിയു തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂങ്കുന്നം  ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു.  പി എ പുരുഷോത്തമൻ അധ്യക്ഷനായി.  എ ആർ കുമാരൻ,  ബി എൽ ബാബു, ഷൈലജ അജയഘോഷ്‌, എം വി വിനോദ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top