26 April Friday

വനിതാ വെയ്‌റ്റ്‌ 
ലിഫ്‌റ്റിങ്‌ മത്സരം 31ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
തൃശൂർ
ഖേലോ ഇന്ത്യ പരിപാടിയോടനുബന്ധിച്ച്‌  ജില്ലാ വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ അസോസിയേഷൻ 31ന്‌ തൃശൂരിൽ വനിതാ വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ മത്സരം നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെന്റ്‌ മേരീസ്‌ കോളേജിൽ രാവിലെ 9.30ന്‌ നടക്കുന്ന മത്സരം തൃശൂർ റൂറൽ  എസ്‌ പി ഐശ്വര്യ  ഡോങ്‌റെ  ഉദ്‌ഘാടനം ചെയ്യും. പത്ത്‌ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 70 പേർ പങ്കെടുക്കും.  തൃശൂർ ജില്ലാ വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. എ യു രഘുരാമൻ പണിക്കർ, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടി, ജോസ്‌ പോൾ ചിരിയങ്കണ്ടത്ത്‌, ടി ടി ജയിംസ്‌, ചിത്ര ചന്ദ്രമോഹൻ എന്നിവർ  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top