18 December Thursday

കാർഷിക ഗവേഷണ കേന്ദ്രം വാർഷികം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
തൃശൂർ
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ 106–--ാമത് സ്ഥാപിത വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫാം ദിനവും  എൻഎഎച്ച്ഇപി– സിഎഎഎസ്ടി പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ‘തെങ്ങു കൃഷിയും ഉൽപ്പന്ന വൈവിധ്യവും' എന്ന വിഷയത്തിൽ കാർഷിക ശിൽപ്പശാലയും  സംഘടിപ്പിച്ചു.  കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. മധു സുബ്രഹ്മണ്യൻ ശിൽപ്പശാല ഉദ്ഘാടനം നിർവഹിച്ചു.  സ്ഥാപന മേധാവി ഡോ. എ  ലത അധ്യക്ഷയായി.   വനശാസ്ത്രകോളേജിലെ വിദ്യാർഥികൾ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ കാർഷിക ഗവേഷണ കേന്ദ്ര ഫാമിന്റെ ഡിജിറ്റൽ മാപ്പ് സർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ അനാച്ഛാദനം ചെയ്തു. കാർഷിക പ്രദർശന ഉദ്ഘാടനം വിജ്ഞാന വ്യാപന വിഭാഗം അസോസിയറ്റ് ഡയറക്ടർ ഡോ. ശ്രീവത്സൻ ജെ  മേനോൻ നിർവഹിച്ചു. കൊടകര, പുഴയ്‌ക്കൽ ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളിൽനിന്നും ജില്ലയുടെ മറ്റ് പ്രദേശങ്ങളിൽനിന്നും 200- –-ൽ പരം കർഷകർ  പരിപാടിയിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top