20 April Saturday

വയോധികരുടെ തർക്കം പൊലീസ് ഇടപെട്ട്‌ പരിഹരിക്കണം: മനുഷ്യാവകാശ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
തൃശൂർ
വയോധികയെയും മകളെയും മനോദൗർബല്യമുള്ള മകനെയും അയൽവാസിയായ വയോധികനും ഭാര്യയും മാനസികമായും ശാരീരികമായും ദ്രോഹിക്കുകയാണെന്ന പരാതി പൊലീസ്‌ ഇടപെട്ട് പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പരാതി പരിഹരിക്കാനായി ചാലക്കുടി ഡിവൈഎസ്‌പിക്കും വരന്തരപ്പള്ളി എസ്‌എച്ച്‌ഒക്കും ആവശ്യമായ നിർദേശങ്ങൾ കമീഷൻ  അംഗം വി കെ ബീനാകുമാരി നൽകി. 
പരാതിക്കാരി വരന്തരപ്പള്ളി സ്വദേശിനിയും അയൽവാസിയും പരസ്പരം വഴക്കുണ്ടാവുന്നത് പതിവാണ്‌. ഇരുകക്ഷികളും തമ്മിൽ കാണാതിരിക്കാനായി അതിർത്തിയിൽ ഷീറ്റ് കെട്ടി മറച്ചിട്ടുമുണ്ട്‌.  അതിർത്തിയിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റാൻ കമീഷൻ നിർദേശം നൽകിയിട്ടുണ്ട്. പരാതിക്കാരിയും എതിർകക്ഷികളും തമ്മിലുള്ള തർക്കം പരസ്പരം പരിഹരിക്കാൻ കഴിയുന്നതാണെന്നും ഇക്കാര്യത്തിൽ പൊലീസ് ഇടപെടൽ അനിവാര്യമാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top