29 March Friday
ഷഷ്ഠി

കൊടകരയിൽ ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
കൊടകര 
കുന്നതൃക്കോവിൽ ഷഷ്ഠിയോടനുബന്ധിച്ച് ചൊവ്വാഴ്ച  കൊടകര ടൗണിലേക്ക് വരുന്ന കെഎസ്ആർടിസി  ബസുകൾ ടൗണിൽ കയറാതെ മേൽപ്പാലത്തിനു താഴെ യാത്രക്കാരെ ഇറക്കണം.  രാവിലെ  ഒമ്പതു മുതൽ ഇരിങ്ങാലക്കുടയിൽ നിന്ന് വെള്ളിക്കുളങ്ങരയിലേക്ക് പോകുന്ന  വാഹനങ്ങൾ ആളൂരിൽ നിന്ന് പോട്ട വഴി കൊടകരയിലെത്തി നെല്ലായിയിൽ നിന്ന് പന്തല്ലൂർ വഴി മറ്റത്തൂർ വന്ന് വെള്ളിക്കുളങ്ങരിയിലേക്ക് പോകണം. 
വെള്ളിക്കുളങ്ങരയിൽ നിന്ന്  കൊടകരയിലേക്ക് വരുന്ന വാഹനങ്ങൾ  മറ്റത്തൂർ തിരിഞ്ഞ് പന്തല്ലൂർ വഴി നെല്ലായിൽ വന്ന് കൊടകരയിലെത്തി പോട്ട ആളൂർ വഴി ഇരിങ്ങാലക്കുടയിലേക്ക് തിരിഞ്ഞു പോകണം. വെള്ളിക്കുളങ്ങരയിൽ നിന്ന് ചാലക്കുടിയിലേക്ക് വരുന്ന ചെറു വാഹനങ്ങൾ മറ്റത്തൂരിൽ നിന്ന്  കാവനാട് വഴി വട്ടേക്കാടിൽ നിന്ന് പെരിങ്ങാംകുളം വന്ന് പേരാമ്പ്രയിലേക്ക് പോകണം.  കൊടകര ടൗണിലും ഹൈവെ സർവീസ് റോഡുകളിലും ,  കുഴിക്കാണി  വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും , ക്ഷേത്രത്തിന്റെ പരിസരങ്ങളിലെ ചെറു റോഡുകളിൽ ബൈക്ക് മുതലായ  പാർക്കിങ്‌ അനുവദിക്കില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top