27 April Saturday

ചെമ്പൈ വേദിയിൽ സൗമ്യസം​ഗീതം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ചെമ്പൈ വേദിയിൽ ഡോ. ശ്രീരഞ്ജിനി കോടമ്പള്ളി സംഗീത കച്ചേരിഅവതരിപ്പിക്കുന്നു

ഗുരുവായൂർ

സൗമ്യസം​ഗീതത്താൽ സദസ്സിനെ സന്തോഷഭരിതരാക്കി ചെമ്പൈവേദിയിൽ സം​ഗീതജ്ഞരായ  ഡോ. ശ്രീരഞ്ജിനി കോടമ്പള്ളിയും നെടുംകുന്നം ശ്രീദേവും. സത്യനാരായണയുടെ  കീബോർഡ് കച്ചേരിയും വേറിട്ട സം​ഗീതാനുഭവമായി.ഭജാ മഹേശ്രി....ഹംസധ്വനി രാ​ഗത്തിലും  ​ഗാനമൂർത്തേ.....​ഗാനമൂർത്തി രാ​ഗത്തിലും ജ്ഞാനമൊസ​ഗ റാദാ.. പൂർവി കല്യാണി രാ​ഗത്തിലും ഇന്തസൗഖ്യ.. കാപ്പിരാ​ഗത്തിലും ഡോ.ശ്രീരഞ്ജിനി കോടമ്പള്ളി അവതരിപ്പിച്ചു. വി സിന്ധു(വയലിൻ), മുതുകുളം ശ്രീരാ​ഗ്  (മൃദംഗം), കോട്ടയം ഉണ്ണിക്കൃഷ്ണൻ   (ഘടം),   നെയ്യാറ്റിൻകര കൃഷ്ണൻ(മുഖർശംഖ്) എന്നിവർ ഡോ. ശ്രീരഞ്ജിനിക്ക് പക്കമേളമൊരുക്കി. ജയജയ പത്മനാഭാ..സാരസാം​ഗി രാ​ഗത്തിലും വന്ദേ വാസുദേവം ...ശ്രീരാ​ഗത്തിലും അടു​ഗാ രാദനി...മനോ​രഞ്ജിനി രാ​ഗത്തിലും രാമാ നീ വാടു..കല്യാണി രാഗത്തിലും നാമസുധാരസ ...കാപ്പിരാ​ഗത്തിലും  നെടുംകുന്നം ശ്രീദേവ് അവതരിപ്പിച്ചു. ഇടപ്പള്ളി അജിത് കുമാർ (വയലിൻ), കടനാട് വി കെ ​ഗോപി   (മൃദംഗം), കടനാട് അനന്തകൃഷ്ണൻ   (​ഗഞ്ചിറ) എന്നിവർ  ശ്രീദേവിനും പക്കമേളക്കാരായി. സത്യനാരായണയുടെ  കീബോർഡ് കച്ചേരി ക്ക്‌ ഗോകുൽ ആലങ്കോട് (വയലിൻ), ഡോ. കുഴൽമന്ദം രാമകൃഷ്ണൻ (മൃദം​ഗം), പെരുകാവ് പി എൽ സുധീർ(ഘടം) എന്നിവർ ഉപകരണസം​ഗീതത്തിൽ സത്യനാരായണയ്‌ക്ക് കൂട്ടായി.
വേദിയിൽ ഇന്ന്
വൈകീട്ട് 6ന്  എൻ ജെ നന്ദിനി  വായ്പാട്ട് ,രാത്രി 7ന് ഡോ.കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവർ  വോക്കൽ  ഡ്യൂയറ്റ് അവതരിപ്പിക്കും.. രാത്രി 8ന്  ഉപകരണസം​ഗീതത്തിൽ മൈസൂ​ഗ്‍ ചന്ദൻ കുമാറിന്റെ  പുല്ലാംകുഴൽ കച്ചേരിയും അരങ്ങേറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top