18 December Thursday

ജപ്‌തി സ്‌റ്റേ ചെയ്‌തതായി 
ഭാരത്‌ ലജ്‌ന മൾട്ടി സ്‌റ്റേറ്റ്‌ സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
തൃശൂർ 
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത്‌ ലജ്‌ന മൾട്ടി സ്‌റ്റേറ്റ്‌ ഹൗസിങ്‌ സൊസൈറ്റിയുടെ കേരളത്തിലെ നാല്‌ ബ്രാഞ്ചുകളുടെ  സ്വത്തുക്കൾ ജപ്‌തിചെയ്യാൻ ഉത്തരവിട്ട നടപടി ഹൈക്കോടതി നർദേശപ്രകാരം സ്‌റ്റേചെയ്‌തതായി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. മെയ്‌മാസത്തിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ്‌ അന്ന്‌ ഇത്തരമൊരു ഉത്തരവുണ്ടായത്‌. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ജൂലൈയിൽ ഉത്തരവ്‌ സ്‌റ്റേ ചെയ്യുകയും ചെയ്‌തു. വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന്‌ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തെ നാല്‌ പൊലീസ്‌  സ്‌റ്റേഷനുകളിൽ ലഭിച്ച പരാതിയെത്തുടർന്നാണ്‌ സ്ഥാപനത്തിന്റെ സ്വത്തുക്കൾ ജപ്‌തി ചെയ്യാൻ കലക്ടർമാർ ഉത്തരവിട്ടത്‌. ഹൈക്കോടതി വിധിയെത്തുടർന്ന് ബന്ധപ്പെട്ട കലക്ടർമാർ ഉത്തരവ്‌ സ്‌റ്റേചെയ്‌തുവെന്നും  ഭാരത്‌ ലജ്‌ന മൾട്ടി സ്‌റ്റേറ്റ്‌ ഹൗസിങ്‌ സൊസൈറ്റി ഡെപ്യൂട്ടി ജനറൽ മനേജർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top