18 December Thursday

സഹകരണ ബാങ്കുകളെ തകർക്കാൻ 
ആസൂത്രിത നീക്കം: എം കെ കണ്ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
തൃശൂർ
കേരളത്തിലെ   സഹകരണബാങ്കുകളെ തകർക്കലാണ്‌  ബിജെപി,  ഇഡി അജൻഡയെന്ന്‌  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ സർവീസ്‌ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണൻ മാധ്യമങ്ങളോട്‌ പറഞ്ഞു. 
കരുവന്നൂർ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ  തൃശൂർ, അയ്യന്തോൾ ബാങ്കുകളിൽ  പരിശോധനയ്‌ക്കെത്തിയത്‌ ആസൂത്രിതമാണ്‌.   ബാങ്ക്‌ ഇടപാടുസമയത്ത്‌ തോക്കുധാരികളെത്തി ഭീതി സൃഷ്ടിച്ച്‌   നിക്ഷേപകരെ മടക്കുകയാണ്‌.  കള്ളപ്പണം വെളുപ്പിക്കലുമായി തന്റെ ബാങ്കിന് ഒരു ബന്ധവും ഇല്ല. തന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാണ്‌.   
ഇഡി വേട്ടയാടുന്ന പട്ടികയിൽ താനും എ സി മൊയ്തീനും  ഉൾപ്പെട്ടു.  കഴിഞ്ഞ ദിവസം ഏഴു മണിക്കൂർ കസ്റ്റഡിയിൽ  ഇരുത്തിയിട്ട് മൂന്നു മിനിറ്റ് മാത്രമാണ്  ചോദ്യം ചെയ്തത്.  ചോദ്യങ്ങൾക്കെല്ലാം  മറുപടി നൽകി. മൊഴി അടിച്ചേൽപ്പിക്കുകയാണ്.  അറസ്റ്റ് ചെയ്യുമെന്നാണ് ഇഡി ഭീഷണി. 
അറസ്റ്റിനെ  ഭയക്കുന്നില്ല.  അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷം  ജയിലിൽ  കിടന്നിട്ടുണ്ട്‌.  
  28ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന്‌ ഹാജരാകും.  കോടതിയിൽ വിശ്വാസമുണ്ടെന്നും എം കെ  കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top