18 December Thursday

മൃഗശാലയിലേക്ക്‌ വിദ്യാർഥികൾക്ക്‌ സൗജന്യ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
തൃശൂർ
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് മൃഗശാല പ്രവേശനം സൗജന്യമായിരിക്കും. ഇതോടനുബന്ധിച്ച് തൃശൂർ സംസ്ഥാന മ്യൂസിയം മൃഗശാലയിൽ ഒക്ടോബർ ഒന്നുമുതൽ ഏഴുവരെ   വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തും. സ്‌കൂൾ/ കോളേജ് വിദ്യാർഥികൾക്കായി ചിത്രരചന, പ്രബന്ധരചന, ക്വിസ് എന്നിവയും പഠന ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും. ഒന്നിന് രാവിലെ 10.30ന് കെജി, എൽപി, യുപി, ഹൈസ്‌കൂൾ, പ്ലസ് ടു /കോളേജ് വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും പകൽ മൂന്നിന്‌ ഓപ്പൺ ക്വിസും നടക്കും. 
   ഒക്ടോബർ നാലിന് യുപി, ഹൈസ്‌കൂൾ, പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്കായി രാവിലെ 10.30ന് പ്രബന്ധരചനാ മത്സരവും അഞ്ചിന് ഹൈസ്‌കൂൾ വിദ്യാർഥികൾക്കും  പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്കും ക്വിസ് മത്സരവും നടക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top