കൊടുങ്ങല്ലൂർ
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തകശാലയായ നാഷണൽ ബുക്ക്സ്റ്റാളിന്റെ (എൻബിഎസ്) ആഭിമുഖ്യത്തിലുള്ള പുസ്തകോത്സവവും സാഹിത്യ സംഗമവും വ്യാഴം മുതൽ ഒക്ടോബർ ഏഴ് വരെ കൊടുങ്ങല്ലൂർ പൊലീസ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴം വൈകീട്ട് അഞ്ചിന് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷയാകും കെ ആർ ജൈത്രൻ ആദ്യ വിൽപ്പന നടത്തും. എൻബിഎസിന് പുറമെ കേരളത്തിലെ പ്രധാന പ്രസാധകരുടെ പുസ്തകങ്ങളും ആകർഷകമായ വിലക്കുറവിൽ ലഭ്യമാകും. വിദ്യാർഥികൾക്കും കുട്ടികൾക്കുമുള്ള പുസ്തകങ്ങളുടെ മികച്ച ശേഖരവും ഉണ്ട്.
എസ്‌പിസിഎസ് പ്രസിഡന്റ് പി കെ ഹരികുമാർ, നോവലിസ്റ്റ് കെ ഉണ്ണിക്കൃഷ്ണൻ, ഡോ. ജേക്കബ് ഐസക്, വി കെ സുബൈദ, ഡോ. സി രാവുണ്ണി, സെബാസ്റ്റ്യൻ, ഇ ജിനൻ, ബക്കർ മേത്തല, പൗർണമി വിനോദ്, റെജില ഷെറിൻ, ശ്രീജ നടുവം, പീയാർകെ ചേനം തുടങ്ങിയ എഴുത്തുകാർ സാഹിത്യ സംഗമങ്ങൾക്ക് നേതൃത്വം നല്കുമെന്ന് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ഡോ. സി രാവുണ്ണി വാർത്ത സമ്മേളനത്തിൽപറഞ്ഞു. ജി ബിപിൻ, സെബാസ്റ്റ്യൻ, ടി കെ ഗംഗാധരൻ ബക്കർ മേത്തല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..