18 December Thursday

മെഡിക്കൽ ഷോപ്പുകളിൽ 
മോഷണം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
കൊടുങ്ങല്ലൂർ 
നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. എറണാകുളം,  തൃശൂർ ജില്ലകളിലെ  വിവിധ പൊലീസ് സ്റ്റേഷനുകളിൽ നാൽപ്പതോളം  മോഷണ കേസുകളിൽ പ്രതിയായ ആലുവ തോട്ടുമുഖം സ്വദേശി പള്ളിക്കുന്നത്ത് സിദ്ദിഖിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 
കൊടുങ്ങല്ലൂർ സേവന മെഡിക്കൽ ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 
രാത്രി ബസ്‌സ്റ്റാൻഡുകളിലെത്തി അർധരാത്രിക്കുശേഷം പരിസരത്തെ മെഡിക്കൽ ഷോപ്പുകളിലും  മറ്റും മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.   മോഷണക്കേസിൽ രണ്ടു വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളിലാണ് കൊടുങ്ങല്ലൂർ, മൂവാറ്റുപുഴ, പറവൂർ സ്റ്റേഷൻ പരിധികളിലെ  മെഡിക്കൽ ഷോപ്പുകളിൽ ഇയാൾ മോഷണം നടത്തിയത്. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top