ചാലക്കുടി
ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കായികമേള കാർമൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എബി ജോർജ് അധ്യക്ഷനായി.
വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, സി എസ് സുരേഷ്, ഷിബു വാലപ്പൻ, സി ജി മുരളീധരൻ, എ എം ബിന്ദു, റാണി ജോൺ, എം ആർ രതീഷ് തുടങ്ങിയവർ സംസാരിച്ചു.
എഇഒ ഇൻ ചാർജ് ലെനിൻ സി തരകൻ പതാക ഉയർത്തി. 100ഓളം സ്‌കൂളുകളിൽ നിന്നായി മൂവായിരത്തോളം കായികതാരങ്ങൾ സംബന്ധിക്കുന്ന കായികമേള 30ന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..