18 December Thursday

ജില്ലയിൽ മഴക്കുറവ്‌ 44 ശതമാനം

സ്വന്തം ലേഖികUpdated: Thursday Sep 28, 2023
തൃശൂർ
മഴ തുടരുന്നുണ്ടെങ്കിലും ജൂൺ ഒന്നുമുതൽ സെപ്‌തംബർ 27 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ 44 ശതമാനം മഴക്കുറവ്‌. ഈ കാലയളവിൽ 2104.3 -മില്ലിമീറ്റർ മഴയാണ്‌ ജില്ലയിൽ  പ്രതീക്ഷിച്ചത്‌. എന്നാൽ, 1181.4 മില്ലിമീറ്റർ മഴയേ ലഭിച്ചിട്ടുള്ളൂ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്റെ സ്വാധീനമുള്ളതിനാൽ ഒക്‌ടോബർ മൂന്നുവരെ മഴ തുടരും. വരുംദിവസങ്ങളിൽ മഴ ശക്തമായാലും കുറവ്‌ നികത്താനുള്ള സാധ്യത കുറവാണെന്ന്‌ കലാവസ്ഥ നിരീക്ഷകർ പറയുന്നു. 
കൊടുങ്ങല്ലൂരിൽ നാല്‌ മില്ലിമീറ്ററും കുന്നംകുളത്ത്‌ 12 മില്ലിമീറ്ററും ചാലക്കുടിയിൽ 10.2 മില്ലിമീറ്ററും വടക്കാഞ്ചേരിയിൽ 14 മില്ലിമീറ്ററും വെള്ളാനിക്കരയിൽ 37.6 മില്ലിമീറ്റർ മഴയുമാണ്‌ ബുധനാഴ്‌ച  ലഭിച്ചത്‌. ജൂണിൽ 60 ശതമാനമായിരുന്നു മഴക്കുറവെങ്കിൽ ജൂലൈയിൽ ഒമ്പതായി. ആഗസ്‌ത്‌ ആരംഭിച്ചതോടെ മഴ മാറിനിൽക്കുകയായിരുന്നു. ആഗസ്‌ത്‌ പകുതിയിൽ 90 ശതമാനം മഴയുടെ കുറവ്‌ രേഖപ്പെടുത്തി. പിന്നീട്‌ അത്‌ 52 ശതമാനമായി. ജൂണിൽ മഴ കുറഞ്ഞാലും ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ നല്ലരീതിയിൽ മഴ ലഭിക്കാറുണ്ട്‌. ഇത്തവണ മൺസൂൺ രണ്ടാം പകുതിയിൽ മഴയുടെ അളവ്‌ കുത്തനെ കുറഞ്ഞു. 2002, 2004, 2015, 2016 വർഷങ്ങളിലും മഴ നന്നേ കുറഞ്ഞിരുന്നു. ഇത്തവണ മൺസൂൺ രണ്ടാം പകുതിയിൽ മഴ കുറയുമെന്ന്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ടായിരു‌ന്നു.   
സാധാരണ വർഷങ്ങളിൽ ലഭിക്കേണ്ട മഴ ഈ വർഷം ലഭിച്ചിട്ടില്ല. ജലാശയങ്ങളിലെല്ലാം നിലവിൽ വെള്ളം കുറവാണെന്നും വേനൽമഴയെ ആശ്രയിച്ചിരിക്കും ജലക്ഷാമത്തിന്റെ തീവ്രതയെന്നും കാലാവസ്ഥാ നിരീക്ഷകൻ ഗോപകുമാർ ചോലയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top