17 April Wednesday
അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനം

ചാലക്കുടിയിൽ സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

അഖിലേന്ത്യ കിസാന്‍ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ചാലക്കുടി ഏരിയ സംഘാടക സമിതി രൂപീകരണ കണ്‍വന്‍ഷന്‍ എ സി മൊയ്തീന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യുന്നു

ചാലക്കുടി
തൃശൂരിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭ  ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ചാലക്കുടി ഏരിയതല സംഘാടക സമിതി രൂപീകരണ കൺവൻഷൻ  സംസ്ഥാന വർക്കിങ്‌ കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  കർഷക സംഘം ഏരിയ  പ്രസിഡന്റ് അഡ്വ. കെ എ ജോജി അധ്യക്ഷനായി. യു പി ജോസഫ്, ബി ഡി ദേവസി, ടി എ രാമകൃഷ്ണൻ, കെ എസ് അശോകൻ, മായ ശിവദാസൻ, ജെനീഷ് പി ജോസ്, ടി പി ജോണി, സി കെ ശശി, എ എം ഗോപി, സി എസ് സുരേഷ്, ഡെന്നീസ് കെ ആന്റണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി ഡി ദേവസി (രക്ഷാധികാരി), കെ എസ് അശോകൻ (ചെയർമാൻ), ടി പി ജോണി (കൺവീനർ), അഡ്വ കെ എ ജോജി(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top