12 July Saturday

കൊച്ചിൻ മലബാർ തോട്ടം റീപ്ലാന്റ് ചെയ്യാൻ നടപടികൾ സ്വീകരിക്കണം : സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

സിഐടിയു കൊടകര ഏരിയ സമ്മേളനം യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

പറപ്പൂക്കര 
 വരന്തരപ്പിള്ളി പഞ്ചായത്തിലെ കൊച്ചിൻ മലബാർ തോട്ടത്തിലെ റീപ്ലാന്റ്‌ ചെയ്യാത്തിടങ്ങളിലെ മരങ്ങൾ മുറിച്ച് മാറ്റി റീപ്ലാന്റ്  ചെയ്യണമെന്ന്‌ സിഐടിയു കൊടകര ഏരിയ സമ്മേളനം  ആവശ്യപ്പെട്ടു.മുത്രത്തിക്കര എ കെ കുട്ടൻ നഗറിൽ (ഓർക്കിഡ് ഹാൾ)  ജില്ലാ സെക്രട്ടറി യു പി.ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ ടി എ ഉണ്ണിക്കൃഷണൻ രക്തസാക്ഷി പ്രമേയവും പി കെ ശങ്കരനാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പ്രസിഡന്റ് എ വി ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ  പ്രസിഡണ്ട് കെ കെ രാമചന്ദ്രൻ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം ലതാ ചന്ദ്രൻ, ജില്ലാ ജോ. സെക്രട്ടറി പി കെ ശിവരാമൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി ജി വാസുദേവൻ നായർ,  കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ, ട്രഷറർ എം എ ഫ്രാൻസിസ്, സംഘാടക സമിതി ചെയർമാൻ ഇ കെ അനൂപ്‌, കൺവീനർ എം കെ അശോകൻ, സി പി ഐ എം  പറപ്പൂക്കര ലോക്കൽ സെക്രട്ടറി പി ആർ രാജൻ  എന്നിവർ സംസാരിച്ചു. കൊടകര ഏരിയയിലെ 6 പഞ്ചായത്തുകളിലെ  43 ഘടക യൂണിയനുകളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികൾ പങ്കെടുത്തു.സമ്മേളനം 43 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: എ വി ചന്ദ്രൻ( പ്രസിഡന്റ്‌), ടി എ ഉണ്ണികൃഷ്ണൻ, എം കെ അശോകൻ,എം എ ഫ്രാൻസിസ്, യു ജി വാസന്തി, എം കെ മോഹനൻ(വൈസ് പ്രസിഡന്റുമാർ), പി ആർ പ്രസാദൻ(സെക്രട്ടറി),  സുജാത ഷാജി, സരിതാ രാജേഷ്,  കെ എ വിധു, പി കെ വിനോദ്, കെ കെ ഗോപി, കെ എ ആലി (ജോയിന്റ് സെക്രട്ടറിമാർ),  പി സി ഉമേഷ് (ട്രഷറർ) .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top