26 April Friday
ഗുരുവായൂര്‍ ന​ഗരസഭയ്‌ക്ക് അഭിമാന നേട്ടം

രാജ്യത്തെ മികച്ച 10 നഗരങ്ങളിലൊന്നായി ഗുരുവായൂർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
​ഗുരുവായൂർ 
ഇന്ത്യൻ സ്വച്ഛതാ ലീഗിൽ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂർ നഗരസഭ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ 1850 ലധികം  നഗരങ്ങൾ പങ്കെടുത്ത ലീഗിൽ കേരളത്തിൽനിന്ന് ഗുരുവായൂരും ആലപ്പുഴയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.    കേന്ദ്ര നഗരകാര്യ വകുപ്പാണ് വിവിധ നഗരസഭകളുടെ പ്രകടനം സമ​ഗ്രമായി  വിലയിരുത്തി ഫലം പ്രഖ്യാപിച്ചത്. അഭിമാന നേട്ടം കൈവരിച്ച ഗുരുവായൂർ നഗരസഭയെ  30ന്  ഡൽഹിയിൽ  നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി ന​ഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു. 
ഇന്ത്യൻ സ്വച്ഛ് ലീഗിൽ ഗുരുവായൂർ ദി ന്യൂ മിലേനിയം ടീം എന്ന പേരിലാണ് ​ഗുരുവായൂർ ന​ഗരസഭ  പങ്കാളിയായത്. ഇതിന്റെ ഭാ​ഗമായി ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുചിത്വ നഗരം ശുദ്ധിയുളള ഗുരുവായൂർ എന്ന സന്ദേശമുയർത്തി ​    ജനകീയ മനുഷ്യച്ചങ്ങല, സെക്കിൾ റാലി, തെരുവ് ചിത്രരചന, ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചിരുന്നു. ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ മാലിന്യം തള്ളുന്നതിൽ ​ഗണ്യമായ കുറവുവരുത്താനും നഗരസഭയ്‌ക്കായി. ഈ പ്രവർത്തനങ്ങളാണ് മിലേനിയം ലീ​ഗിലേക്ക് ന​ഗരസഭയെ തെരഞ്ഞെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top