26 April Friday

കോൾ വികസന പദ്ധതി പരിശോധനയ്‌ക്ക്‌ സ്ഥിരം സംവിധാനം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
തൃശൂർ
കോൾ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സ്ഥിരം പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ മേഖലയിലെ അടിസ്ഥാന കോൾ വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  ഇതിനായി എല്ലാ മാസവും ആദ്യ വെള്ളി  പകൽ മൂന്നിന്‌ യോഗം ചേരും. ഇത് സ്ഥിരം സംവിധാനമായി പ്രവർത്തിക്കും. തൃശൂർ ആർഡിഒ കോ–- ഓർഡിനേറ്ററായി പ്രവർത്തിക്കും. 
കേരള ലാൻഡ് ഡെവലപ്മെന്റ്‌ കോർപറേഷൻ പ്രവർത്തന ഷെഡ്യൂൾ തയ്യാറാക്കി മൂന്നാഴ്ചയ്‌ക്കകം കലക്ടർക്ക് സമർപ്പിക്കാൻ  തീരുമാനിച്ചു. ബണ്ടിന് മുകളിലെ  മണ്ണ് നീക്കം ചെയ്യാൻ കെഎൽഡിസിക്ക് നിർദേശം നൽകി. പുതിയ പമ്പുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ കെഎസ്‌ഇബിയുടെയും കൃഷി വകുപ്പിന്റെയും സംയുക്ത പരിശോധന മൂന്ന് ദിവസത്തിനകം പൂർത്തിയാക്കണം.
കലക്ടറുടെയും കൺസ്ട്രക്‌ഷൻ എൻജിനിയറുടെയും ആഭിമുഖ്യത്തിൽ കാലതാമസം വരുത്തുന്ന കോൺട്രാക്ടർമാരെ വിളിച്ച് വേഗത്തിൽ നടപടി പൂർത്തിയാക്കും. തൃശൂർ, പൊന്നാനി മേഖലാ കമ്മിറ്റികൾ തിങ്കളാഴ്ച നടന്നു.  പൂർണ യോഗം വിളിച്ചുചേർത്ത് അധിക പദ്ധതിതുക വിനിയോഗം സംബന്ധിച്ച് തീരുമാനമുണ്ടാക്കും. സബ്മേർസിബിൾ പമ്പുകൾ ഇല്ലാത്ത കോൾപ്പടവുകളിൽ അവ സ്ഥാപിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, കലക്ടർ ഹരിത വി കുമാർ, ആർഡിഒ പി എ വിഭൂഷണൻ, റീബിൽഡ് കേരള ഇനീഷ്യേറ്റീവ് കോ–- ഓർഡിനേറ്റർ ഡോ. വിവൻസി, കോൾ വികസന അതോറിറ്റി കോ–- ഓർഡിനേറ്റർ പി എസ് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top