19 April Friday

അബലയല്ല ഞാൻ ‘ധീര'യാണ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
തൃശൂർ
ഏതൊരു പ്രതിസന്ധിയും മറികടക്കാൻ പെൺകുട്ടികളെ മാനസികവും ശാരീരികവുമായി പ്രാപ്‌തരാക്കുന്ന ‘ധീര’ പദ്ധതി തൃശൂരിലും. അതിരപ്പിള്ളി പഞ്ചായത്തിൽനിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്ത്‌ ജില്ലയിൽ ആദ്യ പരിശീലനത്തിന്‌ തുടക്കമായി. വനിതാ–- ശിശു വികസന വകുപ്പാണ്‌ ആയോധന വിദ്യകൾ അഭ്യസിപ്പിച്ച് അതിക്രമ സാഹചര്യങ്ങളിൽ വനിതകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കി പ്രതിരോധ പരിശീലനം നൽകാനും  ആത്മവിശ്വാസം വളർത്തി അവരെ ‘ധീര'കളാക്കാനുമുള്ള പദ്ധതി ഒരുക്കുന്നത്‌ .
 ചാവക്കാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ ധീര നടപ്പാക്കും. പത്തുമുതൽ 15 വയസ്സുവരെയുള്ള 30 പെൺകുട്ടികളെ വീതം ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തെരഞ്ഞെടുക്കും. 
കരാട്ടെ, കളരിപ്പയറ്റ്, തായ്കൊണ്ടോ മുതലായ ആയോധനകലകൾ ഇൻസ്‌ട്രക്ടർമാരെ നിയമിച്ചാണ്‌ പരിശീലനം നൽകുക. ജില്ലാതലത്തിൽ തെരഞ്ഞെടുത്ത 90 പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ ആർജിക്കാനുള്ള  10 മാസത്തെ പരിശീലനം നൽകും.  പെൺകുട്ടികൾക്ക് ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക,- ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവതികളാക്കുക, സ്വയം രക്ഷ സാധ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top