19 April Friday

കർഷകബന്ദ്‌ കേന്ദ്രത്തിനെതിരായ മഹാപ്രതിഷേധം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

കുന്നംകുളം

കർഷകർക്കും ദരിദ്ര വിഭാഗങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കി അതിസമ്പന്നരുടെ വളർച്ചക്ക്‌  വഴിയൊരുക്കുന്ന  കേന്ദ്ര സർക്കാരിനെതിരായ  മഹാപ്രതിഷേധമാണ്‌  ഭാരത് ബന്ദിലൂടെ പ്രതിഫലിച്ചതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം കണ്ടാണശേരി ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
ദരിദ്രരെ  അതി ദാരിദ്ര്യത്തിലേക്ക്‌  കേന്ദ്രസർക്കാർ  തള്ളിവിടുകയാണ്‌. ഇതിനെതിരെ പോരാടേണ്ട കോൺഗ്രസിൽ  പിണക്കവും  രാജിവയ്‌പ്പും തുടരുകയാണ്‌. 
ജനവിരുദ്ധ നിലപാടുകൾക്കെതിരെ മുഖം തിരിഞ്ഞിരിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാവില്ല. 
അതി ദരിദ്രരെ കണ്ടെത്തി   മുൻ നിരയിലേക്കെത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം കേരളത്തിൽ  രണ്ടാം പിണറായി സർക്കാർ ഏറ്റെടുക്കുകയാണ്‌. വലിയ വികസന പ്രവർത്തനങ്ങളുമായി മൂന്നോട്ടുപോവുമ്പോൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും  കമ്യൂണിസ്‌റ്റ്‌വിരുദ്ധ മാധ്യമങ്ങളും ശ്രമിക്കുകയാണ്‌.    കേരളത്തിൽ സിപിഐ എമ്മിനെയാണ്‌  കോൺഗ്രസ്‌  മുഖ്യശത്രുവായി കാണുന്നത്‌. ലീഗുമായും ജമാഅത്തെ  ഇസ്ലാമിയുമായി കൂട്ടുചേരുന്നു.   അത്‌ ബിജെപിയുടെ വളർച്ചക്ക്‌ വഴിയൊരുക്കുന്നു.  എന്നാൽ കേരളത്തിൽ  സിപിഐ എം വർഗീയതക്കെതിരായ വലിയ പ്രതിരോധം വളർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top