12 July Saturday

സ്ത്രീസമത്വത്തിനായി 
സാംസ്‌കാരിക ജ്വാലയായ്‌ ‘സമം’

സ്വന്തം ലേഖികUpdated: Tuesday Jun 28, 2022
തൃശൂർ
സ്ത്രീസമത്വത്തിനും പെൺകുട്ടികൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കുമെതിരെ  കേരള  സാഹിത്യ അക്കാദമി സാംസ്‌കാരിക വകുപ്പ്  "സമം'  സർഗാത്മകമായ  പരിപാടി സംഘടിപ്പിക്കും.   വൈവിധ്യപൂർണമായ പ്രവർത്തനങ്ങളാണ്   ലക്ഷ്യമിടുന്നത്.  ആദ്യഘട്ടമായി   ജൂലൈ രണ്ടിന്‌ സംവാദം സംഘടിപ്പിക്കും. രാവിലെ 10ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ   ഉദ്‌ഘാടനം ചെയ്യും.  സച്ചിദാനന്ദൻ അധ്യക്ഷനാവും. പ്രമുഖ എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും സംവാദത്തിൽ പങ്കെടുക്കും. വൈകിട്ട്‌ ആറിന്‌  രംഗചേതനയുടെ "സ്വതന്ത്ര'   നാടകം അരങ്ങേറും.  പ്രമുഖരുടെ വാക്കുകളിലൂടെയും കവിതകളിലൂടെയുമുള്ള മ്യൂസിക് ആൽബം,    ഹ്രസ്വ ദൃശ്യാവിഷ്കാരങ്ങൾ, സ്ത്രീകളെക്കുറിച്ചുള്ള സിനിമകൾ, മൈക്രോ തിയറ്റർ സ്കെച്ചസ്, റേഡിയോ നാടകമത്സരം,   ആനിമേഷനുകൾ, വനിതാ ചലച്ചിത്ര പ്രവർത്തകരുടെ ക്യാമ്പ്, എഴുത്തുകാരികൾ അവതരിപ്പിക്കുന്ന വിവിധ സാംസ്കാരിക ആവിഷ്കാരങ്ങ‌ൾ, ചലച്ചിത്രങ്ങളിലെ കരുത്താർന്ന സ്ത്രീകഥാപാത്രങ്ങളിലൂടെയുള്ള ബോധവൽക്കരണ പരിപാടികൾ, സിനിമാ സാംസ്കാരിക- സാമൂഹിക രംഗത്തെ പ്രമുഖകർ പങ്കെടുക്കുന്ന സംവാദങ്ങൾ,  തുടങ്ങി വിവിധ   ബോധവൽക്കരണ പരിപാടികളാണ്‌ സമം വഴി ലക്ഷ്യമിടുന്നത്‌.  ജില്ലയിൽ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർമാനായ ജില്ലാതല സമിതിയാണ്‌ പ്രവർത്തിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top