29 March Friday
കാവിയിൽ മുക്കുന്ന ദേശീയ വിദ്യാഭ്യാസനയം

പ്രതിരോധ ജാഥയ്ക്ക്‌ വൻ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

ജനകീയ വിദ്യാഭ്യാസ സമിതി ആഭിമുഖ്യത്തിൽ കാൽനടജാഥ തൃശൂർ നഗരത്തിൽ പര്യടനം നടത്തുന്നു

തൃശൂർ  
ദേശീയ വിദ്യാഭ്യാസനയത്തിലൂടെ പാഠപുസ്‌തകങ്ങൾ കാവിവൽക്കരിക്കുന്നതിനെതിരെയുള്ള ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട പ്രചാരണ ജാഥകൾക്ക്‌ ഉജ്വല തുടക്കം. കെഎസ്ടിഎ, എകെജിസിടി, എകെപിസിടിഎ, എസ്എഫ്ഐ, ബാലസംഘം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ  ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലുള്ള ജാഥകൾക്ക്‌ ആവേശകരമായ സ്വീകരണമാണ്‌ ലഭിക്കുന്നത്‌. 
ജില്ലയിലെ 12 ഉപജില്ലകളായ തൃശൂർ വെസ്റ്റ്‌, തൃശൂർ ഈസ്റ്റ്‌, കുന്നംകുളം, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാവക്കാട്‌, ചേർപ്പ്‌, - വലപ്പാട്, മുല്ലശേരി, ചാലക്കുടി, കൊടുങ്ങല്ലൂർ, മാള  എന്നിവയുടെ നേതൃത്വത്തിലുള്ള  ജാഥകൾ നാല്‌ ദിവസങ്ങളിൽ ജില്ലയിലെ 86 പഞ്ചായത്തിലും ഏഴ്‌ നഗരസഭകളിലും കോർപറേഷനിലുമായി പര്യടനം നടത്തും. പാഠപുസ്‌തകങ്ങളിൽനിന്ന്‌  ചരിത്ര യാഥാർഥ്യങ്ങൾ ഒഴിവാക്കി  പാർലമെന്റിൽ  ചർച്ച ചെയ്യാതെ നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ ജില്ലയിൽ നാല്‌ ദിവസങ്ങളിലായി  40 കാൽനട പ്രചാരണ ജാഥകൾ പര്യടനം നടത്തുന്നത്‌.  
ജാഥയിൽ വിദ്യാർഥികളും അധ്യാപകരുമടക്കം നൂറുകണക്കിനാളുകൾ അണിനിരക്കുന്നു. ജാഥയെ വരവേൽക്കാനും ജാഥയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ  കേൾക്കാനുമായി സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയുമുണ്ട്‌.  ജാഥയോടോപ്പം തെരുവ്‌ നാടക–- ഗായക സംഘങ്ങൾ  പരിപാടികളും അവതരിപ്പിക്കുന്നു. ജില്ലാതല  സമാപനം 30ന്‌ വൈകിട്ട്‌ 5.30ന്‌ കാട്ടൂർ സെന്ററിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top