29 March Friday

ഇന്നസെന്റിന്റെ മൃതദേഹം ചാലക്കുടിയില്‍ പൊതുദര്‍ശനത്തിനു വച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

ഇന്നസെന്റിന്റെ ഭൗതികശരീരം ചാലക്കുടിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍

ചാലക്കുടി

ഇന്നസെന്റിന്റെ  മൃതദേഹം  ചാലക്കുടിയിൽ പൊതുദർശനത്തിനു വച്ചു. മാള റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പൊതുദർശനത്തിനു വച്ചത്. 1.15ഓടെ കെഎസ്ആർടിസി ബസിലാണ് മൃതദേഹം കൊണ്ടുവന്നത്.  സനീഷ്‌കുമാർ ജോസഫ് എംഎൽഎ, മുൻ എംഎൽഎ ബി ഡി ദേവസി, കെ എസ് അശോകൻ, ഫാ. ജോളി വടക്കൻ, ഹുസൈൻ ബാഖവി, വിവിധ രാഷ്ട്രീയ, സംഘടനാ ഭാരവാഹികളും പുഷ്പാർച്ചന നടത്തി. പ്രിയതാരത്തെ ഒരു നോക്ക് കാണുവാനായി സ്ത്രീകളും വിദ്യാർഥികളുമടക്കം നൂറുകണക്കിനാളുകൾ തടിച്ചുകൂടി. 1.45ഓടെ മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top