25 April Thursday

ഓടുന്ന വാഹനത്തിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
കൊടകര 
ഓടുന്നതിനിടെ ചരക്ക് ട്രെയിനിന്‌ തീപിടിച്ചു. ചാലക്കുടി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ടാറ്റാ എയ്‌സ് വണ്ടിക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേകാലോടെ ദേശീയ പാത കൊടകര മേൽപ്പാലത്തിൽ ആയിരുന്നു സംഭവം. ആളപായമില്ല. പുതുക്കാട് നിന്ന്‌ അഗ്നിരക്ഷാ സേനയും കൊടകര പൊലീസും സ്ഥകത്തെത്തി തീയണച്ചു. തീ പിടിച്ച ഉടനെ വണ്ടിയിൽ ഉണ്ടായിരുന്നവർ വണ്ടി നിർത്തി ഇറങ്ങി ഓടി മാറി. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തതിന് കാരണം എന്നാണ് നിഗമനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top