29 March Friday

ഭിന്നശേഷിക്കാർക്ക്‌ കരുതലേകി "കൂടെ’

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

‘കൂടെ' പ്രദർശന - വിപണന മേള ഉദ്‌ഘാടനം ചെയ്‌തശേഷം 
മന്ത്രി ആർ ബിന്ദു പ്രദർശനം കാണുന്നു

തൃശൂർ
പാഴ് വസ്തുക്കളിൽനിന്നുള്ള കരകൗശല ഉൽപ്പന്നങ്ങൾ പിറന്നു.  വീട്ടകങ്ങളെ അലങ്കരിക്കാൻ ഇൻഡോർ ചെടികൾ, രുചിയേറും  ഭക്ഷ്യവിഭവങ്ങൾ തയ്യാർ.   തോട്ടങ്ങളിൽനിന്ന് നേരിട്ടെടുത്ത് പാക്ക് ചെയ്യുന്ന കാപ്പിപ്പൊടിയും തേയിലയും  ഇവർ ഒരുക്കി.  ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നിർമിച്ച  ഉൽപ്പന്നങ്ങൾക്ക്‌  വിപണന - പ്രദർശന മേള  ഒരുക്കി സർക്കാർ  ‘കൂടെ'യുണ്ട്‌.  ജില്ലാ ഭരണകേന്ദ്രത്തിന്റെ സസ്നേഹം തൃശൂർ പദ്ധതിക്കു കീഴിൽ സംഘടിപ്പിക്കുന്ന ആദ്യപരിപാടി   ‘കൂടെ' പ്രദർശന - വിപണനമേള കലക്ടറേറ്റിനു മുന്നിൽ ആരംഭിച്ചു.  മേള   സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ ജില്ലയായി തൃശൂരിനെ മാറ്റുന്നതിന്റെ ഭാഗമായ സാമൂഹ്യപുനരധിവാസ പദ്ധതിയാണ് സസ്നേഹം തൃശൂരെന്ന്‌  മന്ത്രി പറഞ്ഞു.  തടസ്സരഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. കലക്ടർ ഹരിത വി കുമാർ, സബ് കലക്ടർ മുഹമ്മദ് ഷെഫീക്‌ തുടങ്ങിയവർ മേള സന്ദർശിച്ച്‌ പിന്തുണ പ്രഖ്യാപിച്ചു.  ഭിന്നശേഷി കുട്ടികളുടെ  ക്രിയാത്മക കഴിവുകൾ പ്രദർശിപ്പിച്ച് അവർക്ക് കൂടുതൽ തൊഴിൽസാധ്യതകൾ ഒരുക്കുകയാണ് മേളയുടെ ലക്ഷ്യം.  ആദ്യദിനം 10 സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർഥികളുടെ ഉൽപ്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.   രാവിലെ 10.30 മുതൽ 4.30 വരെയാണ് മേള. ലീഡ് ബാങ്കിന്റെ പിന്തുണയോടെ റവന്യൂ ഡിവിഷണൽ ഓഫീസ്- മെയിന്റനൻസ് ട്രിബ്യൂണൽ തൃശൂർ സബ് ഡിവിഷനാണ് മേള ഒരുക്കുന്നത്. മേള  ശനിയാഴ്ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top