25 April Thursday

നിയുക്തി മെഗാ ജോബ് ഫെയറിൽ 
756 പേർക്ക്‌ ജോലി

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

മെഗാ ജോബ് ഫെയർ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് കേരളവർമ കോളേജിൽ സംഘടിപ്പിച്ച നിയുക്തി മെഗാ ജോബ് ഫെയറിൽ 756 ഉദ്യോഗാർഥികൾക്ക്‌ ജോലി ലഭിച്ചു. 756 പേരെ ഷോർട്ട്‌ ലിസ്റ്റ്‌ ചെയ്‌തു. 66 കമ്പനികൾ ഫെയറിൽ പങ്കെടുത്തു. മെഗാ ജോബ് ഫെയർ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുകയെന്നത് സർക്കാരിന്റെ  പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണെന്നും മന്ത്രി പറഞ്ഞു. 
 ടി എൻ പ്രതാപൻ എംപി അധ്യക്ഷനായി. കൗൺസിലർമാരായ വി ആതിര, പി സുകുമാരൻ,  മേഖലാ എംപ്ലോയ്‌മെന്റ്‌ ഡെപ്യൂട്ടി ഡയറക്ടർ കെ അബ്ദുറഹിമാൻകുട്ടി, ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ എം ശിവദാസൻ, കേരള വർമ കോളേജ് പ്രിൻസിപ്പൽ വി എം നാരായണമേനോൻ, കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ വി നന്ദകുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top