26 April Friday

കൗൺസിലർക്കെതിരെ നടപടി വേണം: 
ഡിവൈഎഫ്‌ഐ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

ചാലക്കുടി മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി എസ് സന്തോഷ് 
ഉദ്‌ഘാടനം ചെയ്യുന്നു

ചാലക്കുടി
അനധികൃത നിർമാണത്തിന് അനുമതി നല്കാത്തതിന്‌ മുനിസിപ്പൽ എൻജിനിയറെ വധഭീഷണി മുഴക്കി മുറിക്കുള്ളിൽ പൂട്ടിയിട്ട കോൺഗ്രസ്‌ കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി എസ് സന്തോഷ് ഉദ്‌ഘാടനം ചെയ്തു. 
ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ബി ഷബീർ അധ്യക്ഷനായി. നഗരസഭാ പ്രതിപക്ഷ ലീഡർ സി എസ് സുരേഷ്, നിധിൻ പുല്ലൻ, കെ എസ് സുനോജ്, ഷൈജ സുനിൽ, ജിഷ്ണു വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top