18 September Thursday

ഫോട്ടോ–വിഡിയോഗ്രഫി മേഖലയിൽ 
അംഗീകൃത തൊഴിൽ കാർഡ് നൽകണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു

​ഗുരുവായൂർ 
ഫോട്ടോ–-വിഡിയോഗ്രഫി മേഖലയിലെ അനധികൃത കടന്നുകയറ്റം  തൊഴിൽ നിലനിൽപ്പിന്  ഭീഷണിയായ സാഹചര്യത്തിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സർക്കാർ അംഗികൃത തൊഴിൽ കാർഡ് നൽകണമെന്ന്  കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ്‌ വീഡിയോഗ്രാഫേഴ്‌സ്  യൂണിയൻ (സിഐടിയു) തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
ഗുരുവായൂർ ലൈബ്രറി ഹാളിൽ  സിഐടിയു  കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്‌തു. സുനിൽ മൂപ്പിശേരി   അധ്യക്ഷനായി. കെപിവിയു സംസ്ഥാന  ജനറൽ സെക്രട്ടറി ബൈജു  ഓമല്ലൂർ സംഘടനാ റിപ്പോർട്ടും  ജില്ലാ സെക്രട്ടറി അബ്ദുൾ നൗഷാദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ കിരൺ   രക്തസാക്ഷി പ്രമേയവും  ഹസീന പി കുഞ്ഞിമോൻ  അനുശോചന പ്രമേയവും  അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി  ഹക്കിം  മണ്ണാർക്കാട്,    എ എസ്  മനോജ്, പി എം  സോമൻ, ജയിംസ് ആളൂർ  എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:   കെ എ  അബ്ദുൾ നൗഷാദ് (പ്രസിഡന്റ്‌ ), അനിൽ കിഴൂർ, പി എം  സോമൻ   (വൈസ് പ്രസിഡന്റ്‌ ), ഷിബു  കൂനംമൂച്ചി   (സെക്രട്ടറി),   ജയിംസ് ആളൂർ, സുനിൽ മൂപ്പിശേരി (ജോയന്റ് സെക്രട്ടറി), ഹസീന പി കുഞ്ഞിമോൻ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top