26 April Friday
കാലിൽ പിടിത്തം കിട്ടിയില്ല

ഇടഞ്ഞ ആന പാപ്പാന്റെ തുണിയുരിഞ്ഞു; വീഡിയോ വൈറൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022
ഗുരുവായൂർ
ഇടഞ്ഞ ആന പാപ്പാനെ തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിയാൻ ശ്രമിച്ചു, അതിന്‌ കഴിയാതായപ്പോൾ പാപ്പാന്റെ  ഉടുതുണിയുരിഞ്ഞു. ദൃശ്യങ്ങൾ  -  നവദമ്പതികളുടെ ഫോട്ടോഷൂട്ടിൽ പതിഞ്ഞപ്പോൾ വീഡിയോ വൈറലുമായി.  കഴിഞ്ഞ പത്തിന്‌ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ  വിവാഹവീഡിയോ തയ്യാറായതോടെയാണ്  പുറത്തുവന്നത്. നവദമ്പതികളുടെ സുഹൃത്തുക്കൾ  സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതോടെയാണ്‌ സംഭവം നാടറിഞ്ഞത്‌. നവംബർ പത്തിനാണ് സംഭവം. ദേവസ്വത്തിന്റെ ദാമോദർദാസ് എന്ന ആനയാണ് ഇടഞ്ഞത്.  ശീവേലി കഴിഞ്ഞ് പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. 
ആനവരുന്നതു കണ്ട്  വരനും വധുവും നടന്നു നീങ്ങുന്നത് ഫോട്ടോഗ്രാഫർമാർ ചിത്രീകരിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലിൽ പിടിച്ച്‌ തൂക്കിയെടുക്കാൻ ശ്രമിച്ചു.  എന്നാൽ, പിടിത്തം കിട്ടിയത് രാധാകൃഷ്ണന്റെ തുണിലായതിനാൽ ഊർന്നു താഴേക്കു വീണു. ഉടൻ രാധാകൃഷ്‌ണൻ ഓടി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top