28 March Thursday

കെഎസ്‌കെടിയു ജനകീയ പ്രമേയാവതരണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കെ എസ് കെ ടി യു ആഭിമുഖ്യത്തിൽ നടന്ന ജനകീയ പ്രമേയാവതരണം സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
തൃശൂർ
കർഷക പ്രക്ഷോഭത്തിന്‌ ഒരുവർഷം തികയുന്ന ദിനത്തിൽ വില്ലേജ് കേന്ദ്രങ്ങളിൽ കെഎസ്‌കെടിയു നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ  ജനകീയ പ്രമേയ അവതരണം സംഘടിപ്പിച്ചു.  അവതരിപ്പിച്ച പ്രമേയത്തിന്റെ കോപ്പി പ്രധാനമന്ത്രിക്ക് അയച്ചു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കർഷകരുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന സംയുക്ത കർഷക സമിതിയുടെ ആവശ്യങ്ങളെ പിന്തുണച്ചുമാണ്‌ പ്രമേയാവതരണം സംഘടിപ്പിച്ചത്. 
രക്തസാക്ഷിത്വം വരിച്ച കർഷകരുടെ സ്‌മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയാണ്‌ പരിപാടി ആരംഭിച്ചത്‌. ഡൽഹി കർഷക സമരത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിക്കും. ജില്ലയിൽ 185 കേന്ദ്രങ്ങളിലാണ്‌ പ്രമേയാവതരണം നടന്നത്‌. 
കോലഴിയിൽ സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ ജനകീയ പ്രമേയ അവതരണം ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി കെ വാസു ചൂണ്ടൽ സെന്ററിലും ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ  പൂങ്കുന്നത്തും കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം ലളിത ബാലൻ  മുരിയാടും ഉദ്‌ഘാടനം ചെയ്‌തു. 
സംസ്ഥാന ഭാരവാഹികളായ എ പത്മനാഭൻ ഓട്ടുപാറയിലും കെ കെ ശ്രീനിവാസൻ അമ്മാടത്തും വർഗീസ് കണ്ടംകുളത്തി ഒല്ലൂരിലും ബി ഡി ദേവസി കൊരട്ടിയിലും ബിന്ദു പുരുഷോത്തമൻ അടാട്ടും ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ ഭാരവാഹികളായ എ എസ് ദിനകരൻ പഴുവിൽ സെന്ററിലും കെ എ വിശ്വംഭരൻ ചെന്ത്രാപ്പിന്നിയിലും  കെ ജെ ഡിക്‌സൻ പുതുക്കാടും എ ആർ കുമാരൻ വിയ്യൂരിലും  കെ എം അഷ്റഫ് മുള്ളൂർക്കരയിലും യു കെ പ്രഭാകരൻ കൊമ്പിടിയിലും പി എസ് വിനയൻ മണ്ണുത്തിയിലും എ എച്ച് അക്ബർ ചാവക്കാട്ടും എം ബി പ്രവീൺ കുന്നംകുളം ഈസ്റ്റിലും ജനകീയ പ്രമേയാവതരണം ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top