തൃശൂർ
2019ലെ മോട്ടോർ വാഹന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന തൊഴിലാളികൾ ഏജീസ് ഓഫിസ് മാർച്ചും ധർണയും നടത്തി. അസംഘടിത മോട്ടോർ വാഹനത്തൊഴിലാളികൾക്കായി സാമൂഹ്യ സുരക്ഷാനിയമം നടപ്പാക്കുക, ആർടിസികൾ വിപുലപ്പെടുത്തുക, പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതിന് സർക്കാർ സബ്സിഡി നൽകുക, ഡീസൽ - പെട്രോൾ വില കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ചും ധർണയും.
സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മോട്ടോർ വാഹന ഫെഡറേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ വി ഹരിദാസ് അധ്യക്ഷനായി. പി കെ പുഷ്‌പാകരൻ, ടി എസ് ബൈജു, കെ പി സണ്ണി, പി എ സിദ്ദിഖ്, വി എം വിനുമോൻ, ജി രാധാകൃഷ്ണൻ, മോൻസി പോൾ, പി ജി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..