28 March Thursday
കിസാൻ സഭ അഖിലേന്ത്യാ സമ്മേളനം

കൊടകര ഏരിയ സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

കൊടകര ഏരിയ സംഘാടക സമിതി രൂപീകരണ യോഗം എ സി മൊയ്‌തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട്
അഖിലേന്ത്യാ കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ  കൊടകര ഏരിയാതല സംഘാടക സമിതി രൂപീകരിച്ചു.   സംസ്ഥാന വർക്കിങ്‌ കമ്മിറ്റി അംഗം  എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ പ്രസിഡന്റ് സി എം ബബീഷ് അധ്യക്ഷനായി. കെ കെ രാമചന്ദ്രൻ എംഎൽഎ, സംഘം സംസ്ഥാന കമ്മിറ്റി അംഗം എം എം അവറാച്ചൻ, ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ, സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, കർഷക സംഘം കൊടകര ഏരിയ സെക്രട്ടറി എം ആർ രഞ്ജിത്, സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ്‌മാരായ ഇ കെ അനൂപ്, അശ്വതി വിബി, അമ്പിളി സോമൻ, ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ്, അഡ്വ. അൽജോ പുളിക്കൻ,  സംഘം ജില്ലാ കമ്മിറ്റി അംഗം കാർത്തിക ജയൻ, എം വി സതീഷ് ബാബു  എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:  പി കെ ശിവരാമൻ (ചെയർമാൻ), എം ആർ രഞ്ജിത് (കൺവീനർ), സി എം ബബീഷ് (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top