24 April Wednesday

ഇന്ത്യൻ ഫോട്ടോ ഫെസ്‌റ്റ്‌:
അനൂപ്‌ കൃഷ്‌ണയ്‌ക്ക്‌ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

അനൂപ്കൃഷ്ണ

തൃശൂർ 
ഹൈദരാബാദിൽ നടന്ന ഇന്ത്യൻ ഫോട്ടോഫെസ്‌റ്റിൽ വെഡിങ് വിഭാഗത്തിൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് തൃശൂർ സ്വദേശി അനൂപ് കൃഷ്ണ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും ഒരു ലക്ഷം രൂപയുടെ ഫോട്ടോഗ്രഫി ഉപകരണങ്ങളുമാണ്‌ പുരസ്‌കാരം.   85 രാജ്യങ്ങളിൽ നിന്നായി നാലായിരത്തിലധികം ഫോട്ടോഗ്രാഫർമാർ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. പ്രശസ്‌ത ഫോട്ടോഗ്രാഫർ രഘു റായ്‌ അടങ്ങുന്ന ജൂറിയാണ്‌ മികച്ച ഫോട്ടോഗ്രാഫറെ തെരഞ്ഞെടുത്തത്‌. 
കേരള ലളിതകലാ അക്കാദമി അവാർഡ്-,  ഐ വിൻ ഇന്റർനാഷണൽ അവാർഡ്, ഡിജെ മെമ്മോറിയൽ  ഇന്റർനാഷണൽ ഫോട്ടോഗ്രഫി മെറിറ്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അനൂപിന്‌ ലഭിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top