26 April Friday

ഐഎഫ്‌എഫ്‌ടി ബംഗാളി ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ സമാപനയോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ 
പത്തുദിവസം നീണ്ടുനിന്ന ബംഗാളി ഫിലിം ഫെസ്റ്റിവലിന്‌ തിരശ്ശീല വീണു. സമാപന യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്   ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്‌കാര ജേതാവ്  വി കെ ശ്രീധരൻ  അധ്യക്ഷനായി.   സമാപന ദിവസം  ‘മായാർ ജൊൻചാൽ’,  ‘സിൻസിയർളി യുവർസ് ധാക്ക' എന്നീ ബംഗാളി സിനിമകൾ പ്രദർശിപ്പിച്ചു. ഹർത്താൽ ദിവസം മാറ്റിവച്ച സിനിമ ‘അബർ കാഞ്ചൻജംഗ' ചൊവ്വാഴ്‌ച രാവിലെ 9.15ന് രവികൃഷ്ണ തിയറ്ററിൽ പ്രദർശിപ്പിക്കും.
സമാപന യോഗത്തിൽ ഐ ഷൺമുഖദാസ്, കോ–-ഓർഡിനേറ്റർ ജോസ് പുതുക്കാടൻ, ചെറിയാൻ ജോസഫ്, എ രാധാകൃഷ്ണൻ, ടി കെ നാരായണൻ, ടി എസ് പ്രസന്നകുമാർ  തുടങ്ങിയവർ സംസാരിച്ചു.ഐഎഫ്‌എഫ്‌ടി ബംഗാളി ഫിലിം ഫെസ്റ്റിവൽ സമാപിച്ചു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top