20 April Saturday

വീട്ടിൽ നിന്നും കുടുംബത്തെ സ്വകാര്യ ബാങ്ക് ഇറക്കി വിട്ടതായി പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
കൊടകര 
2017 ൽ രണ്ട് ലക്ഷം രൂപ ലോൺ എടുത്ത് ഇതേവരെ രണ്ടര ലക്ഷം രൂപ തിരിച്ചടച്ചിട്ടും, പട്ടിക ജാതി  കുടുംബത്തെ  മൂന്ന് സെന്റ് വീട്ടിൽ നിന്നും സ്വകാര്യ ബാങ്ക് ഇറക്കി വിട്ടതായി പരാതി. 
മറ്റത്തൂർ ചുങ്കാൽ മറ്റത്തൂർക്കാരൻ സുനിൽ കുമാറിന്റെ ഭാര്യ ശ്യാമയെയാണ് ബാങ്കുകാരുടെ അഞ്ചംഗ ഗുണ്ടാസംഘം വീട്ടിൽ അതിക്രമിച്ച് കയറി പുറത്തേക്ക് തള്ളിയിട്ട് വീട്‌ ജപ്തി ചെയ്തതായി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. കഴിഞ്ഞ 15 നായിരുന്നു സംഭവം. വിഷയത്തിൽ കൊടകര സിഐക്ക് പരാതി നൽകിയെങ്കിലും ഇതേവരെ കേസെടുത്തില്ലെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത പി കെ സുബ്രൻ, പി ആർ ചന്ദ്രൻ, ടി കെ ചന്ദ്രൻ, ശ്യാമ സുനിൽകുമാർ, കെ ബി ദിനേശൻ എന്നിവർ ആരോപിച്ചു.
എന്നാൽ ഇവരുടെ പരാതി ലഭിച്ചെന്നും ഇരുവരെയും വിളിപ്പിച്ച്  കാര്യങ്ങൾ സംസാരിച്ചതായും കൊടകര സിഐ ജയേഷ് ബാലൻ പറഞ്ഞു. അതേ സമയം പൂർണമായും നിയമ പ്രകാരമുള്ള നടപടി ക്രമങ്ങളിലൂടെയാണ്  വസ്തു ഏറ്റെടുത്തതെന്നും ഇതിനായി യാതൊരു വിധ ബല പ്രയോഗവും ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top