25 April Thursday

നഗരസഭാ ഓഫീസിന്‌ മുമ്പിൽ 
പ്രതിഷേധ സമരം നടത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
ചാലക്കുടി  
തദ്ദേശ സ്ഥാപനങ്ങൾ  ഭിന്നശേഷി സൗഹൃദമാക്കണമെന്ന സർക്കാർ നിർദേശം നടപ്പാക്കാത്ത ചാലക്കുടി നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബുധൻ രാവിലെ 10നാണ് സമരം. 
പല തവണ നഗരസഭ അധികൃതർക്ക്   നിവേദനം നൽകിയിരുന്നു. സംസ്ഥാന ഭിന്നശേഷി കമീഷനും പരാതി നൽകിയിട്ടുണ്ട്. നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ പിൻഭാഗത്ത് ഒരുക്കിയ റാമ്പ്‌  ഉപകാരപ്രദമല്ല.  കെട്ടിടത്തിന് മുൻഭാഗത്ത് റാമ്പ് നിർമിക്കുന്നതിന്  5000 മാത്രമെ ചെലവ്‌ വരികയുള്ളൂവെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം വി സുദർശനൻ, മുൻ പ്രസിഡന്റ് എ ഒ രാജു, ട്രഷറർ കെ ആർ ശ്രീനാഥ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top