06 July Sunday

കാട്ടാനക്കൂട്ടം സോളാർവേലി 
തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
ചാലക്കുടി
മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയുടെ സംരക്ഷണാർഥം നിർമിച്ച സോളാർ വേലി കാട്ടാനക്കൂട്ടം തകർത്തു. ആദിവാസികൾ കൃഷി ചെയ്ത പച്ചക്കറി, തെങ്ങ്, കവുങ്ങ്, വാഴ എന്നിവയും നശിപ്പിച്ചു. 
മാസങ്ങൾക്കു മുമ്പാണ് ലക്ഷങ്ങൾ ചെലവിട്ട് സോളാർ വേലി നിർമിച്ചത്. പെരുമ്പാറ കോളനിയിലും ആനശല്യം രൂക്ഷമാണ്. ഇവിടേയും കൃഷി നശിപ്പിച്ചിട്ടുണ്ട്. കിടങ്ങുകൾ നിർമ്മിച്ച് കൃഷിക്കും കോളനിക്കും സംരക്ഷണം നൽകണമെന്നാണ് ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top