25 April Thursday
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു

ഐടിഐകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
മണലൂർ
ജില്ലയിലെ ഐടിഐകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ ആകെയുള്ള ഏഴ്‌ ഐടിഐകളിലും ലാബുകളുടെ നവീകരണവും അടിസ്ഥാന സൗകര്യവികസനവും അത്യാവശ്യമാണ്‌. ലാബ്‌ വർക്ക്‌ഷോപ്പുകളില്ലാത്ത ഐടിഐകളും നിലവിലുണ്ട്‌.  ഇതിനുള്ള നടപടികൾ സ്വീകരിക്കണം. ‌കോഴ്‌സുകൾ കുറവുള്ള ഐടിഐകളിൽ പുതിയ കോഴ്‌സുകൾ  ഉൾപ്പെടുത്തണം. 
കേരള സർവകലാശാല ഫാം ഓഫീസർ, ഫാം മാനേജർ എന്നീ തസ്‌തികകളിൽ വിരമിച്ച ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിൽനിന്ന്‌ യൂണിവേഴ്‌സിറ്റി പിന്മാറുക, പാർലമെന്റ്‌ മന്ദിരത്തിന്റെ  ഉദ്‌ഘാടനത്തിൽനിന്ന്‌ രാഷ്‌ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിക്കുക, രക്തസാക്ഷികളെ അപമാനിച്ച തലശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന മതേതര കേരളത്തിന് അപമാനം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
 ചർച്ചകൾക്ക്‌ ജില്ലാ സെക്രട്ടറി ഹസൻ മുബാറക്ക്‌, സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ മറുപടി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top