26 April Friday

എഐവൈഎഫ് സേവ് ഇന്ത്യാ മാര്‍ച്ച് സമാപനം 28-ന് തൃശൂരിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
തൃശൂർ
‘ഒരുമിച്ച് നടക്കാം വർഗീയതയ്‌ക്കെതിരെ,  ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി’  എന്ന  മുദ്രാവാക്യമുയർത്തി പര്യടനം നടത്തിയ എഐവൈഎഫ്  മേഖലാ ജാഥകൾ   28- ന് തൃശൂരിൽ സംഗമിക്കും.  സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ക്യാപ്റ്റനായ   തെക്കൻ മേഖലാ ജാഥയും   സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ക്യാപ്റ്റനായ  വടക്കൻ മേഖലാ ജാഥയുമാണ്‌   എത്തുന്നതെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  28-ന് വൈകിട്ട്  അഞ്ചിന്‌ ഇരുജാഥകളും തെക്കേഗോപുരനടയിൽ സംഗമിക്കും.   ശക്തൻനഗറിൽനിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ ഭഗത്‌സിങ്‌ യൂത്ത് ഫോഴ്‌സിലെ 3000 അംഗങ്ങളും ആയിരക്കണക്കിന് യുവജനങ്ങളും അണിനിരക്കും. പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.  
സ്വാഗതസംഘം കൺവീനർ കെ കെ വത്സരാജ്, ട്രഷറർ പി ബാലചന്ദ്രൻ എംഎൽഎ, സിപിഐ  ജില്ലാ എക്സിക്യുട്ടീവ്‌ അംഗം  ടി പ്രദീപ്കുമാർ, എഐവൈഎഫ്‌  ജില്ലാ പ്രസിഡന്റ്‌ ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പറേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top