25 April Thursday

താക്കീതായി എൻജിഒ യൂണിയൻ 
കലക്ടറേറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

എൻജിഒ യുണിയൻ ആഭിമുഖ്യത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച്‌

തൃശൂർ
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ എൻജിഒ യൂണിയൻ സംഘടിപ്പിച്ച മാർച്ചിലും ധർണയിലും അണിനിരന്നത്‌ ആയിരങ്ങൾ.  സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാസമിതി റിപ്പോർട്ടിന്മേൽ തുടർനടപടി  സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി  അണിനിരക്കുക, കേന്ദ്ര –-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു ധർണ. 
 പ്രകടനം പടിഞ്ഞാറേകോട്ടയിൽ നിന്നും ആരംഭിച്ച് കലക്ടറേറ്റിനു മുന്നിൽ സമാപിച്ചു.  എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി വരദൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ, സംസ്ഥാന കമ്മിറ്റി അംഗം ഇ നന്ദകുമാർ, ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ,  ജില്ലാ ജോയിന്റ്‌ സെക്രട്ടറി രഹ്‌ന പി ആനന്ദ്, ഒ പി ബിജോയ്, കെ എം ലൈസമ്മ, എം കെ ബാബു, പി ജി കൃഷ്ണകുമാർ, പി സുനീഷ്, പി ജോയ് മോൻ, എം സലിം ഷാ, കെ എസ് ബിനോയ്, ടി എൻ സിജുമോൻ, പി രാജേഷ്, എം എച്ച് റാഫി, വി വിമോദ്, സി ആനന്ദ്, ആർ എൽ സിന്ധു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top