26 April Friday

വെടിക്കെട്ട് കാണാൻ അവസരം ഒരുക്കണം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
തൃശൂർ
തൃശൂർ പൂരം വെടിക്കെട്ട്   സൗകര്യപ്രദമായി കാണാനുള്ള സൗകര്യം ഒരുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ  വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി യോഗം തീരുമാനിച്ചു. 2016 നുശേഷം തൃശൂർ പൂരം വെടിക്കെട്ട് പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി കാണുവാൻ  സാധിക്കുന്നില്ല. വെടിക്കെട്ട് ജനങ്ങൾക്ക് സൗകര്യപ്രദമായി കാണുന്നതിനായി  ഇരു ദേവസ്വങ്ങളും സർക്കാരുമായി നേരത്തേ ആലോചിച്ചു തീരുമാനം എടുക്കണം. സമിതി പ്രസിഡന്റ്‌  പി പങ്കജാക്ഷൻ അധ്യക്ഷനായി.  ി സെക്രട്ടറി ടി ആർ ഹരിഹരൻ, ദേവസ്വം മാനേജർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top