29 March Friday

വ്യാപാരി വ്യവസായി സമിതി 
ജില്ലാ സമ്മേളനത്തിന്‌ പതാക ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്‌ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പതാക ഉയർത്തുന്നു

തൃശൂർ 
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 8–--ാം ജില്ലാസമ്മേളനത്തിന്‌ പതാകയുയർന്നു. സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പതാക ഉയർത്തി. ജില്ലാപ്രസിഡന്റ് ബാബു ആന്റണി അധ്യക്ഷനായി. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ, ജില്ലാ ട്രഷറർ രാജൻ ഡയമണ്ട്, ജോയ്‌ പ്ലാശേരി, അഡ്വ. കെ അജിത്ബാബു, സേവ്യർ ചിറയത്ത് തുടങ്ങിയവർ സംസാരിച്ചു. പതാകജാഥ കണ്ടശാങ്കടവിൽ നിന്ന്‌ തുടങ്ങി. മണലൂർ എംഎൽഎ മുരളി പെരുനെല്ലി സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂരിന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്‌തു. വിവിധ യൂണിറ്റുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി പൊതുസമ്മേളന നഗരിയായ തെക്കേഗോപുരനടയിൽ പതാകജാഥ എത്തിച്ചേർന്നു. തിങ്കൾ രാവിലെ റീജിയണൽ തിയറ്ററിൽ (ടി വി വർക്കി നഗർ) സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്കോയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചൊവ്വ സമാപന സമ്മേളനം നടക്കും. പകൽ 2.30 ന് സിഎംഎസ് സ്കൂളിന് മുന്നിൽ നിന്ന് പ്രകടനം ആരംഭിച്ച്‌ തെക്കേഗോപുരനടയിൽ സമാപിക്കും. സമാപന പൊതുയോഗം കേരള ബാങ്ക് വൈസ്‌ പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി രവീന്ദ്രനാഥ്, പി കെ ഷാജൻ എന്നിവർ സംസാരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top