23 April Tuesday

നിര്‍ദേശം ലംഘിച്ച 580 പേര്‍ അറസ്റ്റില്‍, 103 കടകളില്‍ റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 

തൃശൂർ
അടച്ചിടൽ നിർദേശങ്ങൾ ലംഘിച്ചതിനും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും ജില്ലയിൽ ഇതുവരെ 580 പേരെ അറസ്റ്റ്‌ചെയ്തു. 488 കേസുകളിലായാണ് അറസ്റ്റ്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിന് വിവിധ താലൂക്കുകളിൽ പൊതുവിതരണ വകുപ്പ് പരിശോധന നടത്തി. പലചരക്ക്, പച്ചക്കറി കടകളിലായി 103 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 51 പലചരക്ക് കടകളിലും 52 പച്ചക്കറിക്കടകളിലുമാണ് പരിശോധന നടന്നത്. 31 വ്യാപാരസ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.
തൃശൂർ താലൂക്കിൽ ആറും തലപ്പിള്ളി താലൂക്കിൽ 14 ഉം ചാവക്കാട്ട് ഒന്നും ചാലക്കുടിയിൽ രണ്ടും കൊടുങ്ങല്ലൂരിൽ ആറും കടകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പലചരക്ക് വിഭാഗത്തിൽ തൃശൂർ–8, തലപ്പിള്ളി–26, ചാവക്കാട്– 3, മുകുന്ദപുരം– 8, ചാലക്കുടി–5, കൊടുങ്ങല്ലൂർ–ഒന്ന്‌, പച്ചക്കറി വിഭാഗത്തിൽ തൃശൂർ–10, തലപ്പിള്ളി– 22, ചാവക്കാട്– ഒന്ന്‌, മുകുന്ദപുരം– 4, ചാലക്കുടി– 7, കൊടുങ്ങല്ലൂർ– എട്ട്‌ കടകളിലാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top