26 April Friday

പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചനക്ഷത്ര ഹോട്ടൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

തൃശൂർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണത്തിന് സഹായവുമായി പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ഗരുഡ. തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗരുഡ ഹോട്ടൽ ആൻഡ് റിസോർട്ട്സ് 45 മുറികൾ ഉൾക്കൊള്ളുന്ന ഹോട്ടൽ സമുച്ചയം വിട്ടുനൽകിയാണ് പ്രതിരോധത്തിൽ   പങ്കാളിയായത്. കുറുപ്പം റോഡിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഹോട്ടൽ സമുച്ചയം കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്നതിനും ആളുകളെ താമസിപ്പിക്കുന്നതിനുമാണ്   കൈമാറിയത്. മന്ത്രി എ സി മൊയ്തീന് ഹോട്ടൽ ഉടമകൾ സമ്മതപത്രം കൈമാറി. 
ഗരുഡ ഹോട്ടൽ ആൻഡ് റിസോർട്ട്സ് എം ഡി ഗിരിജാവല്ലഭന്റെ നിർദേശപ്രകാരം കോർപറേറ്റ് ജനറൽ മാനേജർ സി രാമനുണ്ണി, ബിസിനസ് എജിഎം പി ആർ രാഹുൽ, റൂം ഡിവിഷൻ എജിഎം ചാർലി ചുങ്കത്ത്, ഫിനാൻസ് എജിഎം ഫ്രാങ്കോ എന്നിവർ ചേർന്നാണ് സമ്മതപത്രം കൈമാറിയത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top