20 April Saturday

ഭരണത്തുടർച്ചയുടെ വിളംബരം: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ക്യാപ്റ്റനായ എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്‌ക്ക് പുതുക്കാട് നൽകിയ സ്വീകരണംസിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ക്യാപ്റ്റനായ എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്‌ക്ക് പുതുക്കാട് നൽകിയ സ്വീകരണം

തൃശൂർ

എൽഡിഎഫ് വികസന മുന്നേറ്റ ജാഥയിലെ ജനമുന്നേറ്റം ഭരണത്തുടർച്ചയുടെ വിളംബരമാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ  പറഞ്ഞു. ഇത് കേരളത്തിൽ പുതുചരിത്രമായി മാറും. വിവിധ കേന്ദ്രങ്ങളിലെ എൽഡി എഫ് ജാഥാ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽഡിഎഫ് ഭരണത്തിൽ പാവപ്പെട്ടവർക്കാണ് മുൻഗണന. ഇത് ജനം തിരിച്ചറിയുന്നതിന്റെ തെളിവാണ് ജനപങ്കാളിത്തം.
ലോകത്ത് വിദ്യാഭ്യാസം വാണിജ്യവൽക്കരിക്കുകയാണ്. കുട്ടികളുടെ ഉന്നത പഠനത്തിന് വായ്പയെടുത്ത് ജീവിതകാലംമുഴുവൻ വായ്പ തിരിച്ചടയ്‌ക്കേണ്ട സ്ഥിതിയാണ്.  എന്നാൽ കേരളത്തിൽ കൊച്ചു കുട്ടികൾക്കുപോലും കംപ്യൂട്ടർ ഉൾപ്പെടെ ഹൈടെക് പഠനം ഉറപ്പാക്കി. കെ ഫോൺ വരുന്നതോടെ വീട്ടിലിരുന്ന് സ്ത്രീകൾക്കടക്കം തൊഴിലവസരം ഒരുക്കും. 
ഉമ്മൻചാണ്ടിയുടെ കാലത്ത് 600 രൂപയായിരുന്ന പെൻഷൻ 1600 രൂപയാക്കി.  65,000 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കി. ഇത് രാജ്യത്തിന് ബദലാണ്.കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ തീവ്രഹിന്ദുത്വ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്. അവരുടെ പട്ടികയിൽ താഴ്ന്ന ജാതിക്കാർക്ക് ഇന്നും അയിത്തമാണ്.  ബിജെപിയെ എതിർക്കാൻ കോൺഗ്രസ്  ബലഹീനരാണ്. അവർ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു. കോൺഗ്രസ് നേതാക്കൾ തുരുതുരാ ബിജെപിയിലേക്ക് കാലുമാറുകയാണ്. ഏറ്റവും ഒടുവിൽ കേരളത്തിനടുത്ത പോണ്ടിച്ചേരിയിലും ഇത് കണ്ടു. 35 എംഎൽഎമാരെ കിട്ടിയാൽ കേരളത്തിൽ ഭരണം പിടിക്കാമെന്ന് ബിജെപി നേതാവ് പറഞ്ഞു. എന്നാൽ ഇടതുപക്ഷത്തെ ഒരു എംഎൽഎയേയും കാലുമാറ്റി കേരളത്തിൽ ബിജെപിക്ക് ഭരണം പിടിക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ച്‌ കേന്ദ്ര ഏജൻസികൾ എൽഡിഎഫ് സർക്കാരിനേയും മന്ത്രിമാരേയും വേട്ടയാടി. മാധ്യമപ്പട കള്ള പ്രചാരണങ്ങൾ നടത്തി. കോൺഗ്രസും ബിജെപിയും ലീഗും ജമാ-അത്തെ ഇസ്ലാമിയും ഒന്നിച്ച് എൽഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും എൽഡിഎഫ് വിജയം നേടി. നിയമസഭാ തെരഞ്ഞെടുപ്പിലും ഉജ്വല വിജയം നേടുമെന്ന് എ വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top