28 March Thursday

ഗുരുവായൂരിൽ ഇനി ടെൻഷനടിക്കാതെ പാർക്ക്‌ചെയ്യാം, വിശ്രമിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ഗുരുവായൂരിൽ നിർമിച്ച മള്‍ട്ടിലെവല്‍ പാര്‍ക്കിങ്‌ കോംപ്ലക്‌സ് കെ വി അബ്ദുൾഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍

ഗുരുവായൂരിൽ നിർമാണം പൂർത്തിയാക്കിയ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്‌ കോംപ്ലക്‌സും ടൂറിസം അമ്നിറ്റി സെന്ററും ജനങ്ങൾക്ക് തുറന്നുകൊടുത്തു. ടൂറിസം വകുപ്പിന്റെ സഹായത്തോടെ ഗുരുവായൂര്‍  നഗരസഭയും 
ദേവസ്വവും പ്രസാദ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ചതാണ് ഗുരുവായൂരിലെ  ടൂറിസം അമ്‌നിറ്റി സെന്ററും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്‌ കോംപ്ലക്‌സും. ആയിരക്കണക്കിന് തീര്‍ഥാടകരെത്തുന്ന ക്ഷേത്രനഗരിയിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കാനും സഞ്ചാരികളുടെ സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് ഇവ നിര്‍മിച്ചത്‌.
കേന്ദ്ര ടൂറിസം  മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്തു.  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായി. ടി എന്‍ പ്രതാപന്‍ എംപി, കെ വി അബ്ദുൾഖാദര്‍ എംഎല്‍എ, ഗുരുവായൂർ നഗരസഭാ ചെയർമാൻ  എം കൃഷ്ണദാസ്, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി  റാണി ജോർജ്, ദേവസ്വം കമീഷണർ പി വേണുഗോപാൽ , ടൂറിസം ഡയറക്ടർ  വി ആർ കൃഷ്ണതേജ,  നഗരസഭാ വൈസ് ചെയർപേഴ്സൺ അനീഷ്മ സനോജ്, എ എം ഷബീർ, ഷൈലജ സുധൻ, എ  എസ് മനോജ്, ബിന്ദു അജിത്കുമാർ, സായിനാഥൻ, എ വി പ്രശാന്ത്, കെ അജിത്ത്, കെ വി ഷാജി, ഇ പി ആർ വേശാല, അഡ്വ. കെ വി മോഹനകൃഷ്ണൻ, ടി ബ്രീജാകുമാരി,  ശോഭ ഹരിനാരായണൻ, സി എസ് സൂരജ് എന്നിവർ സംസാരിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് സ്വാഗതവും സെക്രട്ടറി പി എസ് ഷിബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top