കൊടകര
ദേശീയപാതയിൽ കൊടകര ടൗൺ, പേരാമ്പ്ര എന്നീ ഭാഗങ്ങളിൽ മഴക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡ്രൈനേജ് സംവിധാനം ശക്തമാക്കും. ചാലക്കുടി മേൽപ്പാലം നിർമാണത്തിനും പോട്ട, കൊരട്ടി ഭാഗത്തെ വെള്ളക്കെട്ട് പരിഹാരത്തിനുമായി എൻഎച്ച്എഐ 60 കോടി രൂപ ചെലവിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൊടകര ചാത്തൻ മാസ്റ്റർ റോഡ് 10 കോടി രൂപ ചെലവിൽ ബിഎംബിസി ടാറിങ് നടത്തുമെന്നും എംഎൽഎ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..